App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഭൂമിയുടെ ആവരണമായി നിലനിൽക്കുന്ന വായുമണ്ഡലമാണ് അന്തരീക്ഷം. 
  2. വാതകങ്ങൾ, നീരാവി,പൊടിപടലങ്ങൾ എന്നിവയാണ് അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങൾ
  3. അന്തരീക്ഷ വായുവിന്റെ സാന്നിധ്യം തിരിച്ചറിയാനാകുന്നത് കാറ്റ് വീശുമ്പോൾ മാത്രമാണ്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Ciii മാത്രം ശരി

    Dii മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    അന്തരീക്ഷം

    • ഗുരുത്വകർഷണത്തിന്റെ ഫലമായി ഭൂമിയുടെ ആവരണമായി നിലനിൽക്കുന്ന വായുമണ്ഡലമാണ് അന്തരീക്ഷം. 
    • വാതകങ്ങൾ, നീരാവി,പൊടിപടലങ്ങൾ എന്നിവയാണ് അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങൾ
    • വ്യത്യസ്ത വാതകങ്ങളുടെ ഒരു മിശ്രിതമാണ് അന്തരീക്ഷം.
    • മനുഷ്യനും മറ്റ് ജന്തുക്കൾക്കും ജീവ വായുവായ ഓക്സിജനും, സസ്യങ്ങൾക്ക് കാർബൺ ഡൈ ഓക്സഡും ആവശ്യമായ അളവിൽ അന്തരീക്ഷം ഉൾക്കൊള്ളുന്നു.
    • അന്തരീക്ഷവായുവിന്റെ ഭൂരിഭാഗവുള്ളത് ഭൗമോപരിതലത്തിൽ നിന്നും 32 കിലോമീറ്ററിനുള്ളിലാണ്.
    • അന്തരീക്ഷ വായുവിന്റെ സാന്നിധ്യം തിരിച്ചറിയാനാകുന്നത് കാറ്റ് വീശുമ്പോൾ മാത്രമാണ്.
    • അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിലേക്ക് പോകും തോറും വാതകങ്ങളുടെ അനുപാതത്തിൽ വ്യത്യാസം കണ്ടുവരുന്നു.
    • ഉയരം കൂടുന്നതിനനുസരിച്ച് ഓക്സിജന്റെ അളവ് കുറയുകയും 120 കിലോമീറ്റർ എത്തുമ്പോഴേക്കും വളരെ നിസ്സാരമായ അളവിൽ മാത്രമായിത്തീരു കയും ചെയ്യുന്നു.
    • ഭൗമോപരിതലത്തിൽനിന്നും ഏകദേശം 90 കിലോമീറ്റർ ഉയരത്തിൽ വരെ മാത്രമെ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെയും ജലബാഷ്പത്തിന്റെയും സാന്നിധ്യമുള്ളൂ

    Related Questions:

    വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏതാണ് ?

    ഇവയിൽ അലോഹ ധാതുവിന് ഉദാഹരണങ്ങൾ ഏതെല്ലാമാണ് ?

    1. സ്വർണ്ണം
    2. സിങ്ക്
    3. സൾഫർ
    4. ഫോസ്ഫേറ്റ്
      ഇന്ത്യയിലെ അസ്ഥിതടാകമെന്നറിയപ്പെടുന്ന രൂപ്കുണ്ട് താടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
      On a map A and B are 2 cms apart. If the map has an RF 1: 25000, the actual ground distance is:
      ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും സാങ്കൽപ്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ?